Comet Neowise (C/2020 F3)
2020-07-17
Neowise
അടുത്ത 6800 വർഷത്തേക്ക് നമ്മുടെ അടുത്ത് വരാൻ സാധ്യത ഇല്ലാത്ത എന്നാൽ ഇപ്പോൾ കാണാൻ കഴിയുന്നതുമായ ഒരു കോമെറ്റ് ആണ് C/2020 F3 അഥവാ Neowise. അതായത് ഇപ്പൊ കണ്ടില്ലേൽ പിന്നെ ഇല്ല. ഉത്തരധ്രുവത്തിൽ മാത്രമേ ഈ കൊമെറ്റിനെ കാണാൻ കഴിയുകയുള്ളൂ .
Comet NEOWISE was first discovered in March by the infrared-optimized NEOWISE spacecraft (the name is short for Near-Earth Object Wide-field Infrared Space Explorer)1.
കൂടുതൽ അറിയാം : explainedinmalayalam.com
എപ്പോൾ, എവിടെ കാണാം ?
ജൂലൈ 14 മുതൽ, 20 ദിവസം സൂര്യൻ അസ്തമിച്ചു ഒരു ഇരുപത് മിനുട്ട് നമുക്ക് നഗ്ന നേത്രം കൊണ്ട് തന്നെ കാണാനാകും. കൃത്യമായി പറഞ്ഞാൽ വടക്കു പടിഞ്ഞാറ് ദിശയിൽ. ഒരു ബൈനോക്കുലറൊ ടെലെസ്കൊപ്പൊ ഉണ്ടേൽ ഉഷാർ.
എങ്ങനെ കാണാം ?
കേരളത്തിൽ ഇപ്പോൾ മൺസൂൺ കാലമായതിനാൽ ഈ സുന്ദരനെ കാണുക പ്രയാസം തന്നെ . ഒപ്പം covid കൂടി ഉള്ളതിനാൽ എല്ലാപേർക്കും ഈ അവസരം കിട്ടണം എന്നില്ല. അപ്പോൾ നമ്മുടെ സഹായത്തിന് mobile നെ ആശ്രയിക്കാം . Play store -ൽ ലഭ്യമായ ഒരു ആപ്പ് ആണ് Sky safari.
കാണാം Sky safari ആപ്പിൽ
ആദ്യം ചെയ്യണ്ടതു Sky safari ആപ്പ് ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്.
ഇനി ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.
ആപ്പ് തുറക്കുക. അപ്പോൾ അവർ ആവശ്യപ്പെടുന്ന Media & Location - permissions അനുവദിച്ചു നൽകുക.
ഇനി താഴെ കാണുന്ന ചിത്രത്തിലെ പോലെ search ബട്ടൺ ക്ലിക്ക് ചെയ്യുക .
- അപ്പോൾ വരുന്ന മെനുവിൽ നിന്നും Brightest comets ക്ലിക്ക് ചെയ്യുക .
- അടുത്തതായി വരുന്ന സ്‍ക്രീനിൽ ആദ്യം വരുന്ന C/2020 F3 (Neowise) ക്ലിക്ക് ചെയ്യുക.
- അടുത്ത സ്‍ക്രീനിൽ comet Neowise -ന്റെ വിവരണം ലഭ്യമാകും. ഇനി സ്‍ക്രീനിന്റെ താഴെ ഇടതു മൂലയിൽ കാണുന്ന Center എന്ന icon-ൽ ക്ലിക്ക് ചെയ്യുക.
- ഇത്രയും ചെയ്തു കഴിയുമ്പോൾ comet എവിടെ ആണ് ഇപ്പോൾ എന്ന് സൂചിപ്പിക്കുന്ന ഒരു സ്‍ക്രീൻ വന്നിട്ടുണ്ടാകും. ഇനി ചെയ്യേണ്ടത് നിങ്ങളുടെ മൊബൈൽ ഫോൺ സ്‍ക്രീനിൽ കാണുന്ന ദിശ സൂചകം അനുസരിച്ച് തിരിക്കുക എന്നത് മാത്രമാണ് . വൈകുന്നേരം വടക്കു പടിഞ്ഞാറു ദിശയിൽ ആശാൻ ഇങ്ങനെ നിൽപുണ്ടാകും.
Bonus
ഇനി നിങ്ങൾക്ക് ആവശ്യമായത് വടക്കു പടിഞ്ഞാറു ദിശ വ്യക്തമായി കാണുന്ന സ്ഥലം കണ്ടെത്തി അവിടേക്ക് പോകുക എന്നത് മാത്രമാണ്. Time travel ഓപ്ഷനും ആപ്പ് നൽകുന്നുണ്ട് .
Science class എന്ന youtube ചാനെലിൽ വന്ന വിശദമായ ഒരു വിഡിയോ കൂടി കണ്ട് നോക്കു.
Enjoy.