പെരുങ്കടവിള തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചില സ്ഥിതി വിവര കണക്കുകൾ
Arun Gopinath / 2020-12-16
പെരുങ്കടവിള തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചില സ്ഥിതി-വിവര കണക്കുകൾ
2020-ലെ കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം ഉൾക്കൊണ്ട് എന്റെ പഞ്ചായത്തായ പെരുങ്കടവിളയിലെ ചില രസകരമായ തിരഞ്ഞെടുപ്പ് വസ്തുതകളാണ് ഈ ലേഖനത്തിൽ. ഈ അന്വേഷണത്തിൽ പഞ്ചായത്തിലെ 16 വാർഡുകളുടെ വിവരങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ത്രിതല ഭരണ സംവിധാനത്തിൽ മുകൾ തട്ടായ ബ്ലോക്ക് ഡിവിഷനും ജില്ലാ ഡിവിഷനും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല .
Total available votes: 20495
സ്ഥാനാർത്ഥികൾ - ചില രസകരമായ വിവരങ്ങൾ
വിവരശേഖരണം കേരളം സ്റ്റേറ്റ് ഇലെക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റ് വഴി ഡൌൺലോഡ് ചെയ്തെടുക്കൽ ആയിരുന്നു ആദ്യപടി. പതിനാറു വാർഡിലെയും സ്ഥാനാർത്ഥികൾ അവരുടെ - പേര് , വിലാസം , പ്രായം , പാർട്ടി, ചിഹ്നം, ലിംഗം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ആണ് അതിൽ കാണാനാവുക. ഓരോ വാർഡിലെയും വിവരങ്ങൾ ശേഖരിച്ചു പഞ്ചായത്തിന്റെ മുഴുവൻ വിവരങ്ങൾ ചുവടെ.
ആൺ-പെൺ അനുപാതം
മൊത്തം 63 സ്ഥാനാർഥികളിൽ 31 സ്ത്രീകളും ബാക്കി 32 പുരുഷന്മാരും ആണ് മത്സര രംഗത്തുള്ളത് .അതുകൊണ്ട് തന്നെ ആൺ - പെൺ അനുപാതം 1.032 : 1 ആണ്.
പാർട്ടി അടിസ്ഥാനത്തിൽ
മൊത്തം സ്ഥാനാർഥികളിൽ 27 % സ്വത്രതന്മാരാണ്, അതായതു 17 പേർ. പാർട്ടി അടിസ്ഥാനത്തിൽ 16 സ്ഥാനാർത്ഥികളെ നിറുത്തിയ കോൺഗ്രസ് പാർട്ടി രണ്ടാമതാണ്. ബിജെപി 15 സ്ഥാനാർത്ഥികളെ മുന്നോട്ട്വയ്ക്കുമ്പോൾ, സിപിഎം 12 ഉം സിപിഐ 2 ഉം ജനതാദൾ(സ്) ഒരു സ്ഥാനാർഥിയെയും മത്സരരംഗത്തു നിറുത്തിയിരിക്കുന്നു.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഏതു വാർഡിൽ ?
തത്തിയൂർ വാർഡിൽ: 6 സ്ഥാനാർത്ഥികൾ !
വാർത്തകളിൽ വരുന്നതു പോലെ പത്തും ഇരുപതും സ്ഥാനാർത്ഥികൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാണാൻ കഴിയാറില്ല. മറ്റു ചില രസകരമായ വിവരങ്ങൾ നോക്കാം. മൂന്നു വാർഡുകളിൽ 5 പേരും , ബാക്കി ഉള്ള വാർഡുകളിൽ 6 വാർഡിൽ നാലുപേർ വീതവും ബാക്കിയുള്ള 6 എണ്ണത്തിൽ 3 സ്ഥാനാർത്ഥികൾ വീതവും ആണ്.
മൊത്തം എത്ര ചിഹ്നങ്ങൾ ?
12
സ്വാതന്ത്രന്മാർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചിഹ്നം ?
ഫുട്ബോൾ - 6 പേർക്ക്
തൊട്ടടുത്ത് തന്നെ ആപ്പിൾ 5 പേർക്ക് ലഭിക്കുകയുണ്ടായി. ഇത്കൂടാതെ, ഓട്ടോറിക്ഷ - 3, മെഴുകുതിരി, ക്രിക്കറ്റ്ബാറ്റ്, കുടം, പമ്പരം എന്നിവ ഓരോ പേർക്കും ലഭിക്കുകയുണ്ടായി.
സ്ഥാനാർത്ഥികളുടെ ശരാശരി പ്രായം എത്ര ?
46
പ്രായം കൂടിയ സ്ഥാനാർഥി ? പ്രായം കുറഞ്ഞ സ്ഥാനാർഥി ?
Male - Most | 70 | Soman Nair K | Aruvikkara |
---|---|---|---|
Female - Most | 63 | Chandrika C | Thripalavoor |
Male - Least | 32 | S S Sreeragh | Thathamala |
Female - Least | 25 | Lavanya L K | Ancode |
ഏതു ചിഹ്നത്തിൽ/പാർട്ടിയിൽ ആണ് ശരാശരി പ്രായം കൂടുതൽ ?
ശരാശരി പ്രായം നോക്കിയാൽ പ്രായം കൂടിയ സ്വതന്ത്രൻ മുന്നിൽ വരാനുള്ള സാധ്യതയാണ് കൂടുതൽ. ഇവിടെയും, കുടവും (58), ക്രിക്കറ്റ് ബാറ്റും (57) ആണ് മുന്നിൽ. പ്രമുഖ പാർട്ടികളിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളിലെ ശരാശരി പ്രായം 48.75 ആണ്. ഏറ്റവും കുറവ് സിപിഐഎം സ്ഥാനാത്ഥികളുടെതാണു : 45.75. ഒറ്റ സ്ഥാനാർത്ഥിയുള്ള ജനതാദൾ(സ്) ന്റെ ശരാശരി പ്രായം ആണ് പട്ടികയിൽ ഏറ്റവും ചെറുപ്പം: 33.
ജനറൽ വാർഡിലെ വനിത സ്ഥാനാർത്ഥികൾ എത്ര? ആരൊക്കെ ?
2 സ്ഥാനാർത്ഥികൾ
തത്തിയൂർ വാർഡിലെ ശ്രീമതി G വത്സലകുമാരിയും, അരുവിപ്പുറം വാർഡിൽ ശ്രീമതി പ്രതിഭ R - എന്നിവരാണ് ജനറൽ വാർഡിലെ സ്ത്രീ സ്ഥാനാർത്ഥികൾ
സ്ഥാനാർത്ഥികളുടെ ശരാശരി പ്രായം - വാർഡ് അടിസ്ഥാനത്തിൽ
ഓരോ വാർഡിലെയും മൊത്തം വോട്ടർമാർ എത്ര ?
Election results
National Informatics Centre(NIC) Network തയ്യാറാക്കിയ Trend kerala എന്ന website ആണ് ആധികാരികമായി ഇലക്ഷൻ വിവരങ്ങൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കിയത്. അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു, അരിച്ചെടുത്ത ചില വസ്തുതകൾ ചുവടെ.
പോളിങ് ശതമാനം എത്ര ?
മൊത്തം ഉണ്ടായിരുന്ന 20495 വോട്ടിൽ 16940 വോട്ടാണ് രേഖപ്പെടുത്തിയത്. അതായതു 82.65% ആണ് 2020 ലെ പോളിങ് ശതമാനം.
പോളിങ് ഏറ്റവും കൂടുതൽ നടന്നതെവിടെ ?
Ward | Polling Percentage |
---|---|
Aruvikkara | 88.66% |
Thathiyoor | 87.30% |
Pazhamala | 87.17% |
Alathoor | 85.40% |
Vadakara | 84.63% |
Pulimancode | 84.16% |
Thripalavoor | 82.85% |
Palkulangara | 82.59% |
Anamugham | 82.30% |
Chulliyoor | 81.30% |
Marayamuttom | 80.85% |
Thathamala | 80.13% |
Perumkadavila | 80.07% |
Ayiroor | 79.64% |
Aruvippuram | 77.45% |
Ancode | 77.39% |
പട്ടികയിൽ കാണുന്നതുപോലെ അരുവിക്കര വാർഡിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്.
തൊട്ട് പിന്നിൽ തത്തിയൂർ വാർഡ്. ഏറ്റവും കുറച്ചു പോളിങ് നടന്നത് അങ്കോട് വാർഡിലാണ്.
വിജയികൾ
Candidate | Majority | Party | Ward | Gender |
---|---|---|---|---|
Sujith C | 352 | CPI(M) | Aruvippuram | M |
Jayachandran K S | 221 | BJP | Aruvikkara | M |
S Bindhu | 132 | CPI(M) | Marayamuttom | F |
Rajikumar (Murukan) | 124 | CPI(M) | Anamugham | M |
Suchithra V A | 120 | BJP | Ayiroor | F |
Kanakkode Balaraj | 120 | CPI | Palkulangara | M |
S S Sreeragh | 120 | BJP | Thathamala | M |
Dhanya P Nair | 112 | INC | Ancode | F |
Mini Prasad | 110 | Independent | Thripalavoor | F |
Ambalatharayil Gopakumar | 107 | INC | Pulimancode | M |
Vineetha Kumari | 58 | BJP | Alathoor | F |
Manjusha Jayan | 53 | INC | Vadakara | F |
Snehaletha R | 50 | CPI(M) | Pazhamala | F |
S Surendran | 50 | CPI(M) | Perumkadavila | M |
Kakkanam Madhu | 50 | Independent | Thathiyoor | M |
Vimala M | 39 | CPI(M) | Chulliyoor | F |
- ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത് അരുവിപ്പുറം വാർഡിലെ സിപിഐഎം സ്ഥാനാർഥി ആയിരുന്ന സുജിത് സി ആണ്, 352 വോട്ടിനു.
- ഏറ്റവും കുറച്ചു ഭൂരിപക്ഷം നേടി വിജയപഥം നേടിയത് സിപിഐഎം ന്റെ തന്നെ സ്ഥാനാർഥി ആയിരുന്ന ചുള്ളിയൂർ വാർഡിലെ വിമല എം, 39 വോട്ടിനു !
- കൃത്യം 50, 120 എന്നീ വോട്ടു ഭൂരിപക്ഷം കിട്ടിയത് 3 പേർക്ക് വീതമാണ് !!
LDF നു മുൻത്തൂക്കം
63 സ്ഥാനാർഥികളിൽ തുടങ്ങിയ മാമാങ്കം 8 സ്ത്രീകളും 8 പുരുഷന്മാരും അടങ്ങുന്ന വിജയികളിൽ അവസാനിച്ചിരിക്കുകയാണ്. പാർട്ടി അടിസ്ഥാനത്തിൽ ഉള്ള സ്ഥിതിവിവരണകണക്ക് താഴെ.
പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ട്നേടിയ പാർട്ടി ?
ബിജെപി 4714 വോട്ട് നേടിയപ്പോൾ, 4572 വോട്ട് നേടി സിപിഐഎം. LDF മുന്നണി സിപിഐ യുടെ 754 വോട്ട് കൂടി ചേരുന്നതോടുകൂടി ഒന്നാംസ്ഥാനം നേടുന്നു. INC ( കോൺഗ്രസ് ) 4160 വോട്ട് നേടി മൂന്നാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൊത്തം ഉണ്ടായിരുന്ന 17 സ്വതന്ത്രർ ആകെക്കൂടി 2241 വോട്ട് നേടിയത് നിർണായകമായി.
വിജയികൾ എത്ര വോട്ട് നേടി ? ആർക്കാണ് കൂടുതൽ വോട്ട് കിട്ടിയത് ?
ഓരോ വിജയികൾക്കും ലഭിച്ച വോട്ടാണ് മുകളിലെ ഗ്രാഫിൽ കാണിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർഥിക്കു തന്നെയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷവും ! വിജച്ചു വന്നിട്ടുള്ള രണ്ടു സ്വത്രന്മാർക്കാണ് വിജയികളിൽ ഏറ്റവും കുറച്ച വോട്ട് നേടിയത് എന്നത് മറ്റൊരു രസകരമായ വസ്തുത.
ഈ തിരഞ്ഞെടുപ്പിൽ പെരുങ്കടവിള പഞ്ചായത്തിൽ ഏറ്റവും കുറച്ചു വോട്ട് കിട്ടിയതാര്ക്കൊക്കെ ?
ഏറ്റവും കുറച്ചു വോട്ട് കിട്ടിയ ആദ്യ പത്തുപേർ.
Candidate | Polled votes |
---|---|
R Babu | 2 |
Shaji M S | 4 |
B T Rama | 16 |
Shibu R B (Unni) | 20 |
Jolly John | 23 |
Lathika S | 34 |
C Mohanakumar | 62 |
Binukumar R | 74 |
Marayamuttom Rajesh | 77 |
Samkutty | 84 |
പുത്തൻ പഞ്ചായത്ത് ഭരണസമിതിയുടെ ശരാശരി പ്രായം ?
43.94 ആണ് ഇത്തവണത്തെ പഞ്ചായത്ത് ഭരണസമിതിയുടെ ശരാശരി പ്രായം.
- പുരുഷന്മാരുടെ ശരാശരി പ്രായം 45.13 ഉം സ്ത്രീകളുടേത് 42.75 ഉം ആണ്.
ഏറ്റവും പ്രായം കുറഞ്ഞ വിജയി ? കൂടിയത് ?
Male - Most | 56 | Kanakkode Balaraj | Palkulangara |
---|---|---|---|
Female - Most | 55 | Vimala M | Chulliyoor |
Male - Least | 32 | S S Sreeragh | Thathamala |
Female - Least | 35 | Suchithra V A | Ayiroor |
- ഏറ്റവും ചെറുപ്പക്കാരനായ വിജയി S S ശ്രീരാഗ് ( തത്തമല )
- പ്രായം കൂടിയ വിജയി കനകക്കോട് ബാൽരാജ് (പാൽക്കുളങ്ങര)
- സ്ത്രീകളിൽ പ്രായം കുറവ് - സുചിത്ര വി എ (അയിരൂർ), പ്രായം കൂടുതൽ - വിമല എം (ചുള്ളിയൂർ)
സ്വതന്ത്രർ തീരുമാനിക്കും !
രണ്ടു സ്വതന്ത്രർ ആണ് വിജയിച്ചത്. ഒരു വനിതയും ഒരു പുരുഷനും.
കാക്കണം മധു - തത്തിയൂർ വാർഡ് - ആപ്പിൾ ചിഹ്നം
മിനി പ്രസാദ് - തൃപ്പലവൂർ വാർഡ് - ഫുട്ബോൾ ചിഹ്നം
ഭൂരിപക്ഷത്തിനു 16 ൽ 9 വേണം എന്നിരിക്കേ, സ്വതന്ത്രർ തീരുമാനിക്കും പഞ്ചായത്ത് ഭരണം !
ഈ ലേഖനത്തിനു വേണ്ടി ശേഖരിച്ച തിരെഞ്ഞെടുപ്പ് വിവരങ്ങൾ
Support
or